വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ നേതാക്കളുടെയും ബിജെപി മുഖ്യമന്ത്രിമാരുടെയും സാന്നിധ്യത്തിലാണ് കളക്ടറേറ്റിലെത്തി അദ്ദേഹം പത്രിക സമർപ്പിച്ചത്. പത്രിക നൽകുന്ന സമയത്ത് മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടായിരുന്നു.
#WATCH | Prime Minister Narendra Modi files nomination from Varanasi Lok Sabha seat for #LokSabhaElections2024
Uttar Pradesh CM Yogi Adityanath is also present on the occasion. pic.twitter.com/woWNPgqdiG
— ANI (@ANI) May 14, 2024
ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി ഒതുക്കിയെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിനുള്ള മറുപടി കൂടിയായിരുന്നു യോഗിയുടെ സാന്നിധ്യം.
Prime Minister Narendra Modi files nomination from Varanasi Lok Sabha seat for #LokSabhaElections2024
Uttar Pradesh CM Yogi Adityanath is also present on the occasion. pic.twitter.com/S3JEAk3Okl
— ANI (@ANI) May 14, 2024
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, മറ്റ് നിരവധി എൻഡിഎ നേതാക്കൾ തുടങ്ങിയവർ നരേന്ദ്രമോദിയുടെ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
പത്രിക സമർപ്പണത്തിന് മുന്നോടിയായി അദ്ദേഹം ഗംഗാപൂജ നടത്തിയിരുന്നു. ദശാശ്വമേധിലാണ് അദ്ദേഹം ഗംഗാപൂജ ചെയ്തത്. തുടർന്ന് കാശിയിലെ കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്നാണ് കളക്ടറേറ്റിലേക്ക് എത്തിയത്.
നരേന്ദ്രമോദി ഇത് എട്ടാം തവണയാണ് പാർലമെന്റിലേക്ക് ജനവിധി തേടുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഐതിഹാസിക വിജയം നേടിയിരുന്നു. ആദ്യമായി മത്സരിച്ചത് 2002ലാണ്. ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നാണ് മത്സരിച്ചത്. ഇതുകൂടാതെ നിയമസഭയിലേക്ക് മത്സരിച്ച് നാല് തവണ വിജയം നേടിയിരുന്നു.
ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി മോദി വാരാണസിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കുന്നത്. 2019ൽ നടന്ന വോട്ടെടുപ്പിൽ 4,75,000ത്തിലധികം വരുന്ന വമ്പിച്ച ഭൂരിപക്ഷം നേടിയായിരുന്നു അദ്ദേഹം വിജയം സ്വന്തമാക്കിയത്. ഇത്തവണയും റെക്കോർഡ് വിജയം ഉറപ്പിച്ചാണ് മോദി വാരാണസിയിൽ നിന്നും മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ട വോട്ടെടുപ്പിൽ ഏറ്റവും അവസാനത്തെ ഘട്ടമാണ് വാരാണസിയിൽ പോളിംഗ് നടക്കുക.