കണ്ണൂർ: വിസ്മയ പാർക്കിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേന്ദ്ര സർവകലാശാല പ്രൊഫസർ പിടിയിൽ. പ്രൊഫസർ ഇഫ്തിക്കർ അഹമ്മദാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. കണ്ണൂർ തളിപ്പറമ്പിലെ വാട്ടർ തീം പാർക്കിലാണ് അതിക്രമം നടന്നത്. കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറാണ് പ്രതി.
തിങ്കളാഴ്ച വൈകിട്ടായിരുന്നു യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്. മലപ്പുറം സ്വദേശിയായ 22-കാരിയോട് പ്രൊഫസർ അപമര്യാദയായി പെരുമാറുകയായിരുന്നു.
ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര സർവകലാശാലയിൽ പഠിക്കുന്ന ബിരുദാനന്തര ബിരുദ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. തുടർന്ന് സസ്പെൻഡിലായ ഇയാൾക്കെതിരെ അന്വേഷണം നടന്നെങ്കിലും തിരിച്ച് വീണ്ടും ഇയാൾ സർവീസിൽ കയറി. ഇതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു.