സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന ജയം; കൈവരിച്ചത് 98.4% വിജയശതമാനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന ജയം; കൈവരിച്ചത് 98.4% വിജയശതമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 02:46 pm IST
FacebookTwitterWhatsAppTelegram

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ സ്വന്തമാക്കിയത് തിളക്കമാർന്ന വിജയം. പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ മൊത്തത്തിൽ 98.4% വിജയശതമാനം കൈവരിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ നടത്തിയ പരീക്ഷയിൽ ആകെ 616 വിദ്യാർത്ഥികൾ ഹാജരായിരുന്നു. ഈ വർഷം 32 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A1 ഗ്രേഡ് ലഭിച്ചു.

14.9% വിദ്യാർത്ഥികൾ 90% ന് മുകളിൽ നേടിയപ്പോൾ 56.98% പേർക്ക് 75% ന് മുകളിൽ മാർക്ക് ലഭിച്ചു. 89.77% വിദ്യാർത്ഥികൾക്ക് 60% ഉം അതിൽ കൂടുതലും ലഭിച്ചു. മൊത്തം 22 വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയത്. കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസ്, എഞ്ചിനീയറിംഗ് ഗ്രാഫിക്സ് എന്നിവയിൽ 5 വിദ്യാർത്ഥികൾ വീതവും, കെമിസ്ട്രി, സൈക്കോളജി എന്നിവയിൽ 2 വിദ്യാർത്ഥികൾ വീതവും ബയോളജി, ഹോം സയൻസ്, മാർക്കറ്റിംഗ് എന്നിവയിൽ ഓരോ വിദ്യാർത്ഥി വീതവും 100 മാർക്ക് നേടി.

സ്‌കൂൾ ടോപ്പർമാർ

ഫാത്തിമ നവര നവാസ്, സയ്യിദ് അസീല മാഹീൻ അബൂബക്കർ, ശ്രീപ്രഹ്‌ളാദ് മുകുന്ദൻ, ഹൈഫ മുഹമ്മദ് ഷിറാസ് എന്നിവരാണ് സ്‌കൂൾ ടോപ്പർമാർ. എല്ലാ സ്‌കൂൾ ടോപ്പർമാർക്കും 500 ൽ 485 ലഭിച്ചു- 97% . 96.8 ശതമാനം (484/500) നേടിയ ധനേഷ് സുബ്രഹ്‌മണ്യനും തേജൽ കാർത്തികേയനും സ്‌കൂളിൽ രണ്ടാം സ്ഥാനത്താണ്. ആൻ റെജി ജോൺ 96.4% (482/500) നേടി സ്‌കൂളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സയൻസ് ടോപ്പർമാർ

സയൻസ് സ്ട്രീമിൽ 97% (485/500) നേടിയ ശ്രീപ്രഹ്‌ളാദ് മുകുന്ദനും ഹൈഫ മുഹമ്മദ് ഷിറാസും ഒന്നാം സ്ഥാനം നേടി. 96.8% (484/500) നേടിയ ധനേഷ് സുബ്രഹ്‌മണ്യനും തേജൽ കാർത്തികേയനും സയൻസ് സ്ട്രീമിൽ രണ്ടാം സ്ഥാനം നേടി. ഹരിറാം ചെമ്പ്ര, വൈശാഖ് പവിത്രൻ, വിസ്മയ ഷമിത സുനിൽ എന്നിവർ 96 ശതമാനം മാർക്കോടെ (480/500) സയൻസ് സ്ട്രീമിൽ മൂന്നാം സ്ഥാനം നേടി.

കൊമേഴ്‌സ് ടോപ്പർമാർ

97% (485/500) നേടിയ സയ്യിദ് അസീല മാഹീൻ അബൂബക്കറാണ് കൊമേഴ്സ് സ്ട്രീമിൽ ടോപ്പർ. 94.2% (471/500) മാർക്കോടെ കൊമേഴ്സ് സ്ട്രീമിൽ രണ്ടാം സ്ഥാനത്താണ് റാണിം. കൊമേഴ്സ് വിഭാഗത്തിൽ 94 ശതമാനം (470/500) നേടിയ പ്രണിത് പള്ളിപ്പുറത്തും ഗ്ലിനസ് സൂസൻ സജുവും മൂന്നാം സ്ഥാനത്താണ്.

ഹ്യുമാനിറ്റീസ് ടോപ്പർമാർ

97% (485/500) മാർക്ക് നേടിയ ഫാത്തിമ നവര നവാസ് ആണ് ഹ്യുമാനിറ്റീസ് സ്ട്രീമിൽ ടോപ്പർ. 96.4% (482/500) നേടിയ ആൻ റെജി ജോൺ ഹ്യുമാനിറ്റീസ് സ്ട്രീമിൽ രണ്ടാം സ്ഥാനത്താണ്. 92.6 ശതമാനം നേടിയ ലിൻഡ സാറ ജോസഫാണ് 463 മാർക്കോടെ മൂന്നാം സ്ഥാനത്ത്.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, അക്കാദമിക കാര്യങ്ങളുടെ ചുമതലയുള്ള അസി.സെക്രട്ടറി രഞ്ജിനി മോഹൻ, മറ്റു ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ മികച്ച പ്രകടനത്തിന് വിദ്യാർത്ഥികളെയും സ്ഥാപനത്തിന്റെയും അർപ്പണബോധം പ്രകടമാക്കുന്ന മികച്ച പരീക്ഷാഫലങ്ങളോടെ ഇന്ത്യൻ സ്‌കൂൾ അഭിമാനകരമായ മറ്റൊരു നേട്ടം ആഘോഷിക്കുന്നതായി ബിനു മണ്ണിൽ വർഗീസ് പറഞ്ഞു.

അക്കാദമിക് മികവ് കൈവരിക്കുന്നതിൽ മാർഗ നിർദേശത്തിന്റെയും പ്രോത്സാഹനത്തിന്റെയും നിർണായക പങ്ക് ഈ വിജയം അടിവരയിടുന്നതായി സെക്രട്ടറി വി.രാജപാണ്ഡ്യൻ പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം സ്ഥാപനത്തിന്റെ സമഗ്രവികസനത്തോടുള്ള പ്രതിബദ്ധതയെ ഉയർത്തിക്കാട്ടുന്നുവെന്ന് രഞ്ജിനി മോഹൻ പറഞ്ഞു. ഈ ശ്രദ്ധേയമായ നേട്ടത്തിന് സംഭാവന നൽകിയ വിദ്യാർത്ഥികൾക്കും പിന്തുണയേകിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രിൻസിപ്പൽ വി ആർ പളനിസ്വാമി നന്ദി അറിയിച്ചു.

Tags: SUBIndian SchoolCBSE Result
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies