എറണാകുളം: നാടൻപാട്ട് കലാകാരിയും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനിയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (21)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്‌ക്കാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയായിട്ടും മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർവാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു.
മഹാരാജാസിലെ രണ്ടാം വർഷ ബിഎ മലയാളം വിദ്യാർത്ഥിനിയാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നാടൻപാട്ട് സംഘങ്ങൾക്കൊപ്പം പരിപാടികൾ അവതരിപ്പിച്ചിരുന്നു. ആര്യയുടെ മരണത്തെ തുടർന്ന് മഹാരാജാസ് കോളേജിൽ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.















