ബിജാപൂർ: ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ 30 കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ രക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങി. ഇവരിൽ ആര് സ്ത്രീകളും ഉൾപ്പെടും. കീഴടങ്ങിയെ കമ്മ്യൂണിസ്റ്റ് തീവ്രവാദികളിൽ ഒൻപത് പേരുടെ തലക്ക് ആകെ 39 ലക്ഷം രൂപ വിലയിട്ടിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ഇവർ പോലീസിലെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെയും (സിആർപിഎഫിലെ) മുതിർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്.
ആദിവാസികൾക്കെതിരെ മാവോയിസ്റ്റുകൾ നടത്തുന്ന അതിക്രമങ്ങളിലും പൊള്ളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലും നിരാശയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി.കീഴടങ്ങിയ നക്‌സലൈറ്റുകൾക്ക് പോലീസിന്റെ പുനരധിവാസ നയത്തിൽ ഇവർക്ക് താത്‌പര്യമുണ്ടെന്നും പ്രസ്താവിച്ചിട്ടുണ്ട്.
കീഴടങ്ങിയ നക്‌സലൈറ്റുകൾക്ക് 25,000 രൂപ വീതം നൽകിയിട്ടുണ്ടെന്നും സർക്കാർ നയമനുസരിച്ച് പുനരധിവസിപ്പിക്കുമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജില്ലയിൽ ഇതുവരെ 76 നക്സലൈറ്റുകൾ അക്രമം അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഢിൽ നിന്നുള്ള രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് നക്സലുകൾ ഒഡീഷ പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.
ഇത് കൂടാതെ കാണ്ഡമാൽ ജില്ലയിൽ മാവോയിസ്റ്റ് കമാൻഡർ സമയ മദ്കം (29) പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.















