രാജ്കുമാർ റാവു പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ശ്രീകാന്ത്. തിയേറ്ററിലെത്തിയ ആദ്യ ദിവസം തന്നെ 2.25 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററുകളിൽ ആദ്യ ഷോ മുതൽ വലിയ തിരക്കാണുള്ളത്. ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ടാണ്
പുറത്തുവരുന്നത്. വെറും നാല് ദിവസം കൊണ്ട് 13 .45 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
അലയ എഫ്, ജ്യോതിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഈ മാസം 10-നാണ്ചിത്രം തിയേറ്ററിലെത്തിയത്. കാഴ്ചശക്തി കുറവുളള പ്രമുഖ വ്യവസായിയായ ശ്രീകാന്ത് ബെല്ലയുടെ ജീവിതകഥയാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. തുഷാർ ഹിരാനന്ദാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദിവ്യാംഗരായ വ്യക്തികൾക്കുള്ള പ്രചോദനമാണ് ഈ സിനിമയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തന്നെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് സ്വന്തമായി മുദ്രകുത്തി നടക്കുന്നവർക്കുള്ള തിരിച്ചറിവ് കൂടിയാണ് ഈ സിനിമ. ഭൂഷൺ കുമാർ, കൃഷ്ണകുമാർ, നിധി പർമർ ഹിരാനന്ദാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.