കല്യാണ പെണ്ണായി ഒരുങ്ങുന്നത് ഇപ്പോൾ പേടി സ്വപ്നമായി മാറിയിരിക്കുകയാണെന്ന് നടി അനശ്വര രാജൻ. രണ്ടു മണിക്കൂറെടുത്ത് ഒരുങ്ങുന്നതും അവസാനം മേക്ക്അപ്പ് അഴിക്കുന്നതും ആദ്യമൊക്കെ ഇഷ്ടമായിരുന്നെങ്കിലും പിന്നീട് മടുത്തെന്നാണ് താരം പറയുന്നത്. ഗുരുവായൂരമ്പല നടയിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു അനശ്വര.
‘കല്യാണ പെണ്ണായി ഒരുങ്ങുന്നതും വിവാഹവുമായി ബന്ധപ്പെട്ടുള്ള ചിത്രമായതിനാൽ ആദ്യത്തെ കുറച്ച് ദിവസം ഞാൻ എക്സൈറ്റഡ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ എല്ലാം മതിയായി, കാരണം -കല്യാണ പെണ്ണായി ഒരുങ്ങി മടുത്തു. ഇടക്ക് ബ്രേക്ക് വന്നാലും ഒന്നും അഴിച്ച് വെക്കാൻ പറ്റില്ലായിരുന്നു. ഒന്നര രണ്ട് മണിക്കൂർ എടുത്തായിരുന്നു ഞാൻ റെഡിയാകുന്നത്. അതുകൊണ്ട് ഇടക്ക് ബ്രേക്ക് കിട്ടിയാലും അഴിച്ച് വെക്കാനൊന്നും പറ്റില്ല.
സെറ്റിൽ പ്രൊഡക്ഷൻ ടീമും കോസ്റ്റ്യൂമുകാരും വന്നാൽ, ആദ്യം എത്തുന്നത് ഞാനായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം എടുത്താണ് റെഡിയാകുന്നത്. ബ്രൈഡായി ഒരുങ്ങുന്നത് ഏറെക്കുറെ എനിക്കിപ്പോൾ പേടിസ്വപ്നമാണ്.’- അനശ്വര രാജൻ പറഞ്ഞു .















