സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശവുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം സയീദ് അൻവർ. ‘സ്ത്രീകൾ എന്നുമുതൽ ജോലിക്ക് പോയി തുടങ്ങിയോ അന്നുമുതൽ പാകിസ്താനിൽ വിവാഹമോചന നിരക്ക് 30ശതമാനം വർദ്ധിച്ചു. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കാണിത്.
നിങ്ങളെ കൊണ്ടു മടുത്തു, ഞങ്ങൾക്ക് സമ്പാദിക്കാനും തനിച്ച് കുടുംബത്തെ നോക്കാനുമാകും എന്നാണ് അവർ പറയുന്നത്. ഇതാണ് അവരുടെ ഗെയിംപ്ലാൻ. പുരുഷന്മാർക്ക് നല്ലൊരു മാർഗനിർദേശം ലഭിച്ചില്ലെങ്കിൽ ഗെയിം പ്ലാൻ മനസിലാകില്ല”.–എന്നാണ് ഒരു വീഡിയോയിൽ സയീദ് അജ്മൽ വ്യക്തമാക്കിയത്. കൂടാതെ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഇതേ സാഹചര്യം മറികടക്കാൻ തന്നെ സമീപിച്ചെന്നും സയീദ് അൻവർ വാദിക്കുന്നു.
സ്ത്രീകൾ ജോലിക്ക് പോയതോടെ സംസ്കാരം തകർന്നുവെന്ന് ഓസ്ട്രേലിയൻ മേയറും പറഞ്ഞതായും അൻവർ അവകാശപ്പെട്ടു. വീഡിയോ പുറത്തുവന്നതോടെ മുൻ താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
#Viralvideo “I have travelled the world. I am just returning from Australia, Europe. Youngsters are suffering, families are in bad shape. Couples are fighting. The state of affairs is so bad that they have to make their women work for money,” It’s 2024 and Cricketer Saeed Anwar… pic.twitter.com/WOSepjWp7G
— Ghulam Abbas Shah (@ghulamabbasshah) May 15, 2024
“>















