ലുബ്ലിയാന: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബേർട്ട് ഫിസോയ്‌ക്ക് വെടിവെപ്പിൽ പരിക്ക്. ഹാൻഡ്ലോവയിലെ ഹൗസ് ഓഫ് കൾച്ചറിന് മുന്നിൽ വച്ചാണ് പ്രധാനമന്ത്രിക്ക് നേരെ അക്രമി സംഘം വെടിയുതിർത്തത്. സർക്കാർ യോഗത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് സംഭവം. വയറ്റിൽ പരിക്കേറ്റ റോബേർട്ട് ഫിസോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് സംഭവസ്ഥലം സീൽ ചെയ്തു. ഒരാളെ കസ്റ്റഡിയിലെടുത്തതായും പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
#BREAKING: Slovakia’s Prime Minster Robert Fico has been shot and injured. Shooter has been captured alive by his security. The incident took place in the town of Handlova, some 150 kilometres north east of the capital Bratislava. PM Fico rushed to the hospital, in surgery. pic.twitter.com/jrI18D2kb4
— Aditya Raj Kaul (@AdityaRajKaul) May 15, 2024
“>
പാർലമെന്റ് സമ്മേളനത്തിനിടെ ഡെപ്യൂട്ടി സ്പീക്കർ ലൂബോസ് ബ്ലാഹ പ്രധാനമന്ത്രിക്ക് വെടിവെപ്പിൽ പരിക്കേറ്റ കാര്യം സ്ഥിരീകരിച്ചു. ഇതേതുടർന്ന് പാർലമെന്റ് സമ്മേളനവും നിർത്തിവച്ചു. സംഭവത്തെ അപലപിച്ച് സ്ലൊവാക്യൻ പ്രസിഡന്റ് സുസാന കപുട്ടോവും രംഗത്തെത്തി. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്നും അവർ പറഞ്ഞു.