പീഡന കേസിൽ 8 വർഷം ശിക്ഷിച്ച നേപ്പാൾ താരവും ടി20 ലോകകപ്പിന് ! കാരണമിത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പീഡന കേസിൽ 8 വർഷം ശിക്ഷിച്ച നേപ്പാൾ താരവും ടി20 ലോകകപ്പിന് ! കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 09:40 pm IST
Facebook
Twitter
WhatsAppTelegram

ബലാത്സംഗ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നേപ്പാൾ മുൻ നായകൻ സന്ദീപ് ലാമിച്ചാനെ ടി20 ലോകകപ്പ് കളിച്ചേക്കും. സന്ദീപ് കുറ്റാകാരനാണെന്ന കാഠ്മണ്ഡു ജില്ലാ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. യുവതിയുടെ പരാതി വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ താരം ടി20 ലോകകപ്പ് കളിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

8 വർഷത്തെ തടവിനായിരുന്നു ലാമിച്ചാനെ കാഠ്മണ്ഡു ജില്ലാ കോടതി ശിക്ഷിച്ചത്. നിരപരാധിയാണെന്ന് കണ്ടെത്തിയതിനാൽ താരത്തെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിൽ പ്രശ്‌നമില്ല. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും 25 വരെ മാറ്റങ്ങൾ വരുത്താൻ ഐസിസി സമയം അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം ലാമിച്ചാനെയെ നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ ഉൾപ്പെടുത്തിയേക്കും. 2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് 23-കാരനായ സന്ദീപ് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പരാതി നൽകിയത്.

സ്പിന്നറായ സന്ദീപ് 2018-ലാണ് നേപ്പാളിനായി അരങ്ങേറിയത്. 52 ടി20 മത്സരങ്ങളിൽ നേപ്പാളിനെ പ്രതിനിധീകരിച്ച സന്ദീപ് 98 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്. 17-ാം വയസിൽ  ഐപിഎല്ലിൽ ഇടംലഭിച്ച നേപ്പാളി താരം കൂടിയാണ് ലാമിച്ചാനെ. 2018ൽ ഐപിഎല്ലിൽ ഡൽഹിക്ക് വേണ്ടിയായിരുന്നു അരങ്ങേറ്റം. ഡൽഹി ടീമിൽ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതിരുന്ന ലാമിച്ചാനെയെ 2021-ൽ ടീം കൈവിട്ടു. ഐപിഎല്ലിൽ ഡൽഹിക്കായി ഒമ്പത് മത്സരങ്ങളിൽ 13 വിക്കറ്റെടുത്തിട്ടുണ്ട്.

 

Tags: t20 world cupsandeep lamichhaneavailableAcquitted In Rape Case
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies