ഘാട്‌കോപ്പർ ദുരന്തം : 40 അടിക്ക് മുകളിലുള്ള പരസ്യബോര്‍ഡുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഘാട്‌കോപ്പർ ദുരന്തം : 40 അടിക്ക് മുകളിലുള്ള പരസ്യബോര്‍ഡുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 08:04 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈയിലെ ഘാട്‌കോപ്പർ ഏരിയയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വലിപ്പമേറിയ ഹോർഡിംഗുകൾ നീക്കം ചെയ്യാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി), സെൻട്രൽ റെയിൽവേയുടെയും പശ്ചിമ റെയിൽവേയുടെയും അധികൃതർക്ക് നോട്ടീസ് നൽകി.

2005ലെ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ആക്‌ട് സെക്ഷൻ 30 (2) (വി) പ്രകാരമാണ് നോട്ടീസ് നൽകിയത്. 40 അടിക്ക് മുകളിലുള്ള ഹോർഡിംഗുകൾ നീക്കം ചെയ്യുന്നതിനായുള്ള നോട്ടീസ് രണ്ട് സോണൽ റെയിൽവേ അധികാരികൾക്കും നൽകിയതായി ബി എം സി അറിയിക്കുകയായിരുന്നു,

തിങ്കളാഴ്‌ച വൈകുന്നേരത്തെ ശക്തമായ കാറ്റിലും മഴയിലും മുംബൈയിലെ ഘട്‌കോപ്പർ ഏരിയയിലെ ഛേദാ നഗറിലെ പെട്രോൾ പമ്പിൽ 120×120 അടി ഹോർഡിംഗ് തകർന്നു 14 പേരുടെ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റെയിൽവേ പോലീസിന്റെ (ജിആർപി) കൈവശമുള്ള ഭൂമിയിലാണ് തകർന്ന പരസ്യബോര്‍ഡുകൾ നിലകൊള്ളുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. ബി എം സി യുടെഅനുവാദം വാങ്ങാതെയാണ് ഇവ സ്ഥാപിച്ചതെന്നാണ് വാദം.

ഘാട്‌കോപ്പർ സംഭവത്തിന്റ പശ്ചാത്തലത്തിൽ നഗരത്തിലുടനീളമുള്ള അനധികൃതവും അപകടകരവുമായ പരസ്യബോര്‍ഡുകൾ നീക്കം ചെയ്യുന്നതിനുള്ള ഒരു അടിയന്തിര പദ്ധതി ബി എം സി ഏറ്റെടുക്കുകയായിരുന്നു.

“യുദ്ധകാലാടിസ്ഥാനത്തിൽ” അനധികൃത പരസ്യബോര്‍ഡുകൾ പൊളിക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായും ഘാട്‌കോപ്പറിലെ ജിആർപിയുടെ ഭൂമിയിൽ ശേഷിക്കുന്ന മൂന്ന് പരസ്യബോര്‍ഡുകൾ പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അവകാശപ്പെട്ടു. കാറ്റിന്റെ വേഗത കൂടിയതിനാൽ മൂന്ന് പരസ്യബോര്‍ഡുകൾ പൊളിക്കുന്നതിൽ ചില പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിലും വ്യാഴാഴ്ച രാത്രിയോടെ രണ്ട് വലിയ പരസ്യബോർഡുകളും പൊളിക്കും.നഗരത്തിലെ മലാഡ് റെയിൽവേ സ്റ്റേഷന് പുറത്തുള്ള ഒരു ബേക്കറിയുടെ കൂറ്റൻ ബോർഡ് ഇതിനകം നീക്കം ചെയ്തതായി ബി എം സി അധികൃതർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് വലിയ പരസ്യബോർഡുകൾക്കെതിരെ പരാതി നൽകിയത്.

Tags: Ghatkopar
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies