വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ആദര സൂചകമായി പോസ്റ്റ് പങ്കുവച്ച് ഫിഫ. സജീവ ഫുടബോളർമാരിൽ ഏറ്റവും അധികം അന്താരാഷ്‌ട്ര ഗോളുകൾ നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ. തൊട്ടു മുന്നിലുള്ളത് അർജൻ്റൈൻ താരം ലയണൽ മെസിയും പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്.
ഇതിഹാസമായി വിരമിക്കുന്നു എന്ന കുറിപ്പോടെയുള്ള ഇവർ മൂവരുടെയും ചിത്രമാണ് ഫിഫ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരിക്കുന്നത്. 2022ലാണ് ഇതേ ചിത്രം ഫിഫ ആദ്യമായി പങ്കുവയ്‌ക്കുന്നത്. ഇത് വീണ്ടും റീപോസ്റ്റ് ചെയ്യുകയായിരുന്നു. റൊണാൾഡോ 206 മത്സരങ്ങളിൽ നിന്ന് 128 ഗോളുകൾ നേടിയപ്പോൾ അർജൻ്റീനയുടെ നായകൻ 106 തവണ വലകുലുക്കി.
ഛേത്രിയുടെ സമ്പാദ്യം 94 ഗോളുകളാണ്. 108 ഗോൾ നേടിയ ഇറാൻ താരം അലി ദേയ് ആണ് എക്കാലത്തെയും ഗോൾ സ്കോറർമാരിൽ മൂന്നാം സ്ഥാനക്കാരൻ. 39-കാരനായ ഛേത്രി ഇന്നാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തിന് അകത്തും പുറത്തുമായി ഒൻപത് ക്ലബുകൾക്കായി ഇന്ത്യൻ താരം ബുട്ട് കെട്ടിയിട്ടുണ്ട്.
View this post on Instagram
“>
View this post on Instagram