ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ‘കറപ്ഷൻ വാൾ’ എന്നാണ് വിളിക്കേണ്ടതെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. അഴിമതിയുടെ സർവ്വകാല റെക്കോർഡ് കെജ്‍രിവാൾ തകർത്തിരിക്കുകയാണെന്നും ശിവരാജ് ചൗഹാൻ പറഞ്ഞു. ആംആദ്മി പാർട്ടിയുടെ ഏറ്റവും വലിയ അഴിമതിക്കാരനാണ് കെജ്‍രിവാളെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ശിവരാജ് ചൗഹാൻ.
‘അരവിന്ദ് കെജ്‍രിവാൾ ചതിക്കാത്തവരായി ആരുമില്ല. അഴിമതിയിലെ സർവ്വകാല റെക്കോർഡുകൾ തകർത്തിരിക്കുകയാണ് അയാൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ‘കറപ്ഷൻ വാൾ’ എന്നാണ് വിളിക്കേണ്ടത്. ആം ആദ്മി പാർട്ടിയിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് അദ്ദേഹം.
കെജ്‍രിവാളിന്റെ പാർട്ടി ഏറ്റവും വലിയ അഴിമതി പാർട്ടിയായി മാറിയിരിക്കുന്നു. എവിടെ പോയാലും ഈ സഖ്യത്തിലുള്ള എല്ലാവരും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. തന്ത്രപരമായ നീക്കത്തിലൂടെയാണ് കോൺഗ്രസ് ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കി അതനുസരിച്ച് സ്ഥാനാർത്ഥികളെയും തിരഞ്ഞെടുത്തത്.’-ശിവരാജ് ചൗഹാൻ പറഞ്ഞു.















