ഞെട്ടിപ്പിക്കുന്നാെരു സംഭവമാണ് ബിഹാറിലെ നളന്ദയിൽ നിന്ന് പുറത്തുവരുന്നത്. പാമ്പ് കടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച കുടുംബം ഒരു അതിഥിയെക്കൂടി ഒപ്പം കൂട്ടി. പെൺകുട്ടിയെ കടിച്ച വിഷ പാമ്പിനെയാണ് പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കുടുംബം ആശുപത്രിയിലെത്തിച്ചത്. ഇതിനെ കണ്ടതോടെ ഡോക്ടർമാരടങ്ങുന്ന ആശുപത്രി ജീവനക്കാർ പരിഭ്രാന്തരായി.
ബിഹാറിലെ ദൗളത്ത്പൂർ വില്ലേജിലാണ് വിചിത്ര സംഭവങ്ങൾ അരങ്ങേറിയത്. പെൺകുട്ടിക്ക് പൂ പറിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഇതറിഞ്ഞതോടെ ബന്ധുക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതോടെ ബിഹാർഷരിഫ് സർദാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടെ കൊണ്ടുപോയപ്പോഴാണ് കടിച്ച പാമ്പിനെയും ഇവർ ഒപ്പം കൂട്ടിയത്.
ആശുപത്രിയിലെത്തിയപാടെ പ്ലാസ്റ്റിക് മൂടി പാെട്ടിച്ച് പുറത്തിറങ്ങിയ പാമ്പ് എമർജൻസി വാർഡിലേക്ക് ഇഴഞ്ഞു കയറി.ഇതോടെ രോഗികൾ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പാമ്പിനെ പണിപ്പെട്ട് പിടികൂടി പ്ലാസ്റ്റിക് ഡ്രമ്മിൽ അടച്ചു.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ വൈറലായിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തതിന് പിന്നാലെ പാമ്പിനെ ഇവർ കാട്ടിലേക്ക് വിട്ടു.
बेटी को सांप ने काटा तो उसे बेटी के साथ अस्पताल ले आए परिजन !!
फैल गई दहशत, देखिए VIDEO #viralvideo #Bihar #ViralVideo pic.twitter.com/QMVVvM9VAI— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) May 16, 2024
“>















