തിരുവനന്തപുരം: ഉഷ്ണതരംഗത്തെ തുടർന്ന് നിജപ്പെടുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം പുന:സ്ഥാപിച്ചു. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും നാളെ മുതൽ റേഷൻകടകൾ തുറന്നു പ്രവർത്തിക്കുക.
വേനലിന് ആശ്വാസമായി മഴയെത്തിയതോടെയാണ് സമയക്രമം പഴയ നിലയിലാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം തലസ്ഥാനത്ത് ഇന്ന് കനത്ത മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം ഭാഗികമായി തടസപ്പെടുകയും ചെയ്തു.















