ലക്നൗ: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ നേതൃമാറ്റം ഉണ്ടാകുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കുപ്രചരണങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കെജ്‌രിവാളിന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്നും വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ രാജാജിപുരത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
“2024-ലെ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി പ്രധാനമന്ത്രി ആകില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു. എന്തൊരു വിഡ്ഢിത്തമാണ്. മദ്യനയകുംഭകോണ കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണ് അദ്ദേഹം. ജൂൺ ഒന്നിന് വീണ്ടും ജയിലിലേക്ക് തന്നെ പോകേണ്ടി വരും. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറിച്ച് അസംബന്ധം പറയുകയാണ്. 2024-ലും 2029-ലും മോദിജി പ്രധാനമന്ത്രിയാകണമെന്നാണ് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നത്”- രാജ്നാഥ് സിംഗ് പറഞ്ഞു.
മോദി പ്രധാനമന്ത്രി ആകില്ല, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരില്ല…വെറെ ആരും ഉണ്ടാകില്ലാ, അതായത് ഇവിടെ കെജ്‌രിവാൾ മത്രമേ ഇവിടെ ഉണ്ടാകൂവെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു. ഇത്തരം കാര്യങ്ങൾ പറയുന്നത് വളരെ കഷ്ടമാണ്. നുണകൾ മാത്രം പ്രചരിപ്പിക്കുകൊണ്ട് ആർക്കും രാഷ്‌ട്രീയത്തിൽ തുടരാൻ സാധിക്കില്ല.
“പ്രധാനമന്ത്രി അധികാരത്തിലെത്തിയാൽ ജനാധിപത്യം നിലനിൽക്കുക തന്നെ ചെയ്യും. ജനാധിപത്യത്തിൽ എപ്പോഴെങ്കിലും കോട്ടം തട്ടിയിട്ടുണ്ടെങ്കിൽ അത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്. ഞങ്ങൾ ഒരിക്കലും ജനാധിപത്യത്തിന്റെ മൂല്യം പാഴാക്കിയിട്ടില്ല. കോൺഗ്രസ് 132 തവണ ഭരണഘടന മാറ്റി. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി മോദിജി ഒരു മാറ്റവും വരുത്തിയിട്ടില്ല”- രാജ്നാഥ് സിംഗ് പറഞ്ഞു.















