കാസർകോട് ; ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. തൃക്കരിപ്പൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കൈക്കോട്ട് കടവ് എസ്.പി ഹൗസിൽ ഫർഹത്ത് ഷിറിൻ (31) ആണ് പിടിയിലായത്.
മുഹമ്മ കരിപ്പെവെളി സിറിൽ ചന്ദ്രന് 17 ലക്ഷം രൂപയാണ് തട്ടിപ്പിൽ നഷ്ടപ്പെട്ടത്. ഓഹരിയില്‍ നിക്ഷേപിക്കാനായി ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവര്‍ സിറില്‍ ചന്ദ്രനില്‍നിന്ന് പണം ഓണ്‍ലൈനായി വാങ്ങിയിരുന്നു.
എന്നാല്‍, പണം ഓഹരിയില്‍ നിക്ഷേപിച്ചില്ല. തുടര്‍ന്നാണ് താന്‍ തട്ടിപ്പിനിരയായതെന്ന് സിറില്‍ ചന്ദ്രനു മനസ്സിലായത്. ഇതു സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെക്കുറിച്ച വിവരം ലഭിച്ചത് . ബാങ്കിൽനിന്ന് ആറുപേരാണ് അവരവരുടെ പേരിൽ പണം പിൻവലിച്ചത്.
ഗുജറാത്ത് സ്വദേശിയായ സ്ത്രീ പിൻവലിച്ച നാലുലക്ഷം രൂപ ഫർഹത്ത് ഷിറിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിൽനിന്ന് രണ്ടു ലക്ഷം ഇവർ പിൻവലിച്ചതായും കണ്ടെത്തി.















