ലക്നൗ : മുത്തലാഖിന് ഇരയായ യുവതി സനാതനധർമ്മം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദുമതം സ്വീകരിച്ച് ഹിന്ദു യുവാവിനെ വിവാഹം കഴിച്ചത്. കൃഷ്ണഭക്തയായ റുബീനയെയും , രണ്ട് മക്കളെയുമാണ് ഭർത്താവ് ഉപേക്ഷിച്ചത് .
തുടർന്ന് മക്കളുമൊത്ത് ജീവിക്കുന്നതിനിടെയാണ് റുബീന സോഷ്യൽ മീഡിയ വഴി പ്രമോദ് കശ്യപുമായി പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു . തുടർന്ന് പണ്ഡിറ്റ് ശങ്കധറിന്റെ സഹായത്തോടെ റുബീന സനാതനധർമ്മത്തിലേയ്‌ക്കെത്തി . റുബീന എന്ന പേര് മാറ്റി പ്രീതി എന്ന പേര് സ്വീകരിച്ചു.
മുഗൾ ആക്രമണകാരികളെ ഭയന്ന് തന്റെ പൂർവ്വികർ ഇസ്ലാം സ്വീകരിച്ചതാണെന്ന് യുവതി പറഞ്ഞു . എന്നാൽ താൻ ഹിന്ദു ദൈവങ്ങളിൽ വിശ്വസിക്കുന്നുവെന്നും , വർഷങ്ങളായി കൃഷ്ണഭക്തയാണെന്നും , ഹിന്ദുദൈവങ്ങളെ ആരാധിക്കുന്നുവെന്നും റുബീന പറഞ്ഞു .