മുത്തശ്ശിയാവുകയെന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ 34-ാം വയസിൽ മുത്തശ്ശിയായാലോ? സിംഗപ്പൂർ സ്വദേശിനിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് 34-ാം വയസിൽ കൊച്ചുമകനെ കണ്ടത്. ഷിർളി ലിങ് എന്ന 34-കാരിയുടെ 17 വയസുള്ള മകൻ അച്ഛനായതോടെ ‘മുത്തശ്ശിപ്പട്ടം’ സ്വന്തമാക്കുകയായിരുന്നു ഷിർളി.

ചിക്കൻ ഹോട്ട്‌പോട്ട് റെസ്‌റ്റോറന്റ് നടത്തുന്ന ഷിർളി 3 വിവാഹം കഴിച്ചിട്ടുണ്ട്. ഇതിനിടെ 2 ആൺകുട്ടികളും 3 പെൺകുട്ടികളും മക്കളായി ജനിച്ചു. ആദ്യത്തെ കൺമണിയായ മകനെ തന്റെ 17-ാം വയസിലായിരുന്നു ഷിർളി ജന്മം നൽകിയത്.
ഷിർളി 17-ാം വയസിൽ അമ്മയായതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മകനും 17-ാം വയസിൽ അച്ഛനായതെന്ന് മുത്തശ്ശിയായ അനുഭവം പങ്കുവയ്‌ക്കുന്നതിനിടയിൽ നർമ്മം കലർത്തി അവർ പറഞ്ഞു. ചെറുപ്രായത്തിലെ അമ്മയെന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്റെ പ്രയാസമറിയാവുന്നതുകൊണ്ട് ചെറുപ്രായത്തിൽ മാതാപിതാക്കളാകുന്നത് പൊതുവെ പ്രോത്സാഹിപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഷിർളിയെ അനുകൂലിച്ചും കുറ്റപ്പെടുത്തിയും നിരവധിയാളുകളാണ് സോഷ്യൽമീഡിയയിൽ എത്തുന്നത്.
ഇൻസ്റ്റഗ്രാമിൽ 20,000-ൽ അധികം ഫോളോവേഴ്സ് ഷിർളിക്കുണ്ട്. 2022ൽ പുറത്തിറങ്ങിയ മിലിട്ടറി കോമഡി ചിത്രമായ ആഹ് ഗേൾസ് ഗോ ആർമിയിൽ അഭിനയിച്ചതിന് ശേഷമാണ് അവർ പ്രശസ്തയായത്.















