വീട്ടിലേക്ക് പോവുകയായിരുന്നു യുവതിയെ മദ്യശാലയ്‌ക്ക് മുന്നിലിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച് മദ്യപൻ. അതിക്രത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വ്യാഴാഴ്ച വൈകിട്ട് എട്ടിന് കാൺപൂരിലെ റാവത്ത്പൂരിലായിരുന്നു സംഭവം. പച്ചക്കറി വാങ്ങി വീട്ടിലേക്ക് പോയ യുവതിയാണ് അതിക്രമത്തിനിരയായത്. ഇവരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിരോധമുണ്ടായതോടെയാണ് മദ്യപൻ പിൻവാങ്ങിയത്.
ഇവരുടെ വാ പൊത്തിയ ശേഷമാണ് ഇയാൾ കടന്നുപിടിച്ചത്. ഇവർ നിലത്തു വീണെങ്കിലും ശക്തമായി പ്രതിരോധിക്കുകയായിരുന്നു. ഇതിന് ശേഷം ചിലർ ഇവരോട് എന്താണ് സംഭവിച്ചതെന്ന കാര്യവും തിരക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അഞ്ചുപേരെ പിടികൂടിയിട്ടുണ്ട്. യുവതിയുടെ പരാതിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. യുവതി ആക്രമിച്ചയാളെ ഉടനെ പിടികൂടുമെന്ന് ഡി.സി.പി അറിയിച്ചു.















