പാലക്കാട്: കഞ്ചിക്കോട് അയ്യപ്പൻമലയിൽ ഷോക്കേറ്റ് കരടികൾ ചത്ത നിലയിൽ. ഇന്ന് വൈകിട്ടോടെയാണ് കരടികളെ ചത്ത നിലയിൽ കണ്ടെത്തിയത്. തകർന്നു വീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് കെഎസ്ഇബി ജീവനക്കാർ പറഞ്ഞു.
കനത്ത മഴയെ തുടർന്ന് കഞ്ചിക്കോട്, അയ്യപ്പൻമല തുടങ്ങിയ ഭാഗങ്ങളിലെ വൈദ്യുതി ലൈനുകൾ പൊട്ടി വീണിരുന്നു. ലൈനിന്റെ തകരാറുകൾ പരിശോധിക്കനായി കെഎസ്ഇബി ജീവനക്കാർ പ്രദേശത്തെത്തിയപ്പോഴാണ് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ നിലയിൽ കരടികളുടെ ജഡം കണ്ടത്. ഇതോടെ ഇവർ വനംവകുപ്പിനെ വിവരം അറിയിച്ചു. കരടികളുടെ ജഡം ധോണി ഫോറസ്റ്റ് ക്യാമ്പിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.















