നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിന് പ്രചാരണത്തിനിടെ മർദനം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വീകരണം നടക്കുമ്പോഴാണ് ഒരു യുവാവ് ഹാരവുമായെത്തി കനയ്യയുടെ മുഖത്തടിച്ചത്. മർദന വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.
‘ കനയ്യക്ക് അടികിട്ടാൻ പോകുന്നു ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ശേഷമാണ് പ്രവർത്തകർക്കിടിയിലിട്ട് കനയ്യ കുമാറിനെ യുവാവ് അടിച്ചത്. ഉടനെ ഇയാളെ അവിടെയുണ്ടായിരുന്ന പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. യുവാവിന്റെ പല്ലുകൾ കൊഴിഞ്ഞെന്നും ചോര വാർന്നുവെന്നും വിവരമുണ്ട്. അതേസമയം കനയ്യ കുമാറിന്റെ പരിക്കുകൾ സംബന്ധിച്ച് വിവരമൊന്നും പുറത്തുവന്നിട്ടില്ല.
Kanhaiya Kumar is beaten by locals while campaigning….. 💀pic.twitter.com/J2LGcbRgNm
— Mr Sinha (Modi’s family) (@MrSinha_) May 17, 2024