മുംബൈ: സ്വയം ഹിന്ദുത്വവാദി എന്നു പറയാറുണ്ടായിരുന്ന ഉദ്ധവ് താക്കറെ ഇപ്പോൾ പിന്തുടരുന്നത് പ്രീണന രാഷ്‌ട്രീയമാണെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഉദ്ധവ് താക്കറെയുടെ റാലികളിൽ ടിപ്പു സുൽത്താന് സ്തുതിപാടുന്നത് കാണാൻ കഴിയുന്നുണ്ടെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വ്യാജ ശിവസേനയുടെ നേതാവായ ഉദ്ധവ് താക്കറെയുടെ പ്രീണന രാഷ്‌ട്രീയം ആശ്ചര്യകരമാണ്. സ്വയം ‘ഹിന്ദുത്വവാദി’ എന്ന് വിളിക്കാറുണ്ടായിരുന്ന ഉദ്ധവ് താക്കറെയുടെ പ്രീണനനയം വിശ്വസിക്കാൻ കഴിയുന്നില്ല. ഇൻഡി സഖ്യത്തിലെ നേതാക്കളാണ് ഉദ്ധവിനോട് ഹിന്ദു എന്ന വാക്ക് ഉപേക്ഷിക്കാൻ പറഞ്ഞത്. ഉദ്ധവ് അത് സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ റാലിയിൽ ‘അല്ലാഹു അക്ബർ’, ‘ടിപ്പു സുൽത്താൻ സിന്ദാബാദ്’ തുടങ്ങി മുദ്രാവാക്യങ്ങളാണ് ഉയരുന്നതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ഞാൻ എന്റെ പാർട്ടിയുടെ വിശ്വസ്ത സൈനികനാണ്. പ്രധാനമന്ത്രി മോദിക്കും ഞങ്ങളുടെ സഖ്യത്തിനും ജനങ്ങൾ മതിയായ പിന്തുണ നൽകുന്നുണ്ട്. ശിവസേനയും എൻസിപിയും എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നു. എൻഡിഎയുടെ ഭാഗമായി ഞങ്ങൾ ആറ് സീറ്റുകളിൽ നിന്നാണ് മത്സരിക്കുന്നത്. ജനങ്ങൾ എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും
അദ്ദേഹം വ്യക്തമാക്കി.