തിരുവനന്തപുരം : വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി തിഥിയാണ് മോഹിനി ഏകാദശിയായി ആഘോഷിക്കുന്നത്. ഇക്കുറി അത് മെയ് 19, ഞായറാഴ്ചയാണ് വരുന്നത്. അന്നേ ദിവസം അനന്തപുരിയിൽ ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ട് ഏകാദശീ ഹരിവലം സംഘടിപ്പിക്കുന്നു. ശ്രീപദ്മനാഭ ഭക്തമണ്ഡലിയാണ് ഇതിനായി മുൻ കൈ എടുക്കുന്നത്.
അനന്തശായിയായ ശ്രീപദ്മനാഭസ്വാമിയെ വലംവെച്ചുകൊണ്ട് മഹാമന്ത്രജപത്തോടെ ക്ഷേത്രത്തിന്റെ പുറത്തെ പ്രദക്ഷിണപാതയിലൂടെ പ്രദക്ഷിണം ചെയ്യുന്നതാണ് ഏകാദശി ഹരിവലം. എല്ലാ ശുക്ലപക്ഷ ഏകാദശിക്കും വൈകിട്ട് 5.30 ന് ഇത് കിഴക്കേ ഗോപുര നടയിൽ നിന്ന് ആരംഭിക്കുന്നു.ശ്രീപദ്മനാഭസ്വാമിയുടെ ശംഖ -ചക്ര മുദ്രാങ്കിതമായ പതാകകള്‍ക്ക് അകമ്പടിയായി ആണ് ഈ ഹരിവലം നടത്തുക.
“ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ” എന്ന മന്ത്രമാണ് ജപിക്കുന്നത്.
എല്ലാഭക്തജനങ്ങളും ഹരിവലത്തിലേക്കായി 5.15 ന് തന്നെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്‍റെ കിഴക്കേനടയിൽ എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു. വിശദവിവരങ്ങൾക്ക് ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 8547947426, 9400303503, 9496749143, 9747931007.
മോഹിനി ഏകാദശിയുടെ പ്രാധാന്യം
വിശ്വാസമനുസരിച്ച്, പാലാഴിമഥനത്തിൽ അമൃത കലശം ഉഅയർന്നു വന്നപ്പോൾ അമൃത് ലഭിക്കാൻ ദേവന്മാരും അസുരന്മാരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ മഹാവിഷ്ണു മോഹിനി എന്ന സ്ത്രീയുടെ രൂപം സ്വീകരിച്ചു. മോഹിനി അസുരന്മാരെ വശീകരിച്ച് അവരിൽ നിന്ന് അമൃത് നിറച്ച പാത്രം വാങ്ങി ദേവന്മാർക്ക് കൈമാറി, അത് കുടിച്ച ശേഷം എല്ലാ ദേവന്മാരും അനശ്വരരായി.
മഹാവിഷ്ണു ലോകോപകാരാർത്ഥം മോഹിനിയുടെ രൂപത്തിൽ അവതരിച്ചത് വൈശാഖ ശുക്ല പക്ഷത്തിലെ ഏകാദശിയിലാണ്. അന്നുമുതൽ വൈശാഖ ശുക്ല പക്ഷത്തിലെ ഏകാദശി മോഹിനി ഏകാദശി എന്നറിയപ്പെടുന്നു.
മോഹിനി ഏകാദശി ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എല്ലാ ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുകയും അവൻ ജീവിതത്തിൽ ഒന്നിനുപുറകെ ഒന്നായി മുന്നേറുകയും ചെയ്യുന്നു.















