കോഴിക്കോട് : പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്‌ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വളവിലായി രതീഷിനെ (25)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത് .
2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലായിരുന്നു പീഡനം . നരിപ്പറ്റ കമ്പനിമുക്ക് എന്ന സ്ഥലത്ത് വാടക വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയും കുടുംബവും സമീപത്തെ പാതിരപ്പറ്റയിലെ വാടകവീട്ടിലായിരുന്നു താമസം. ഈ സമയത്ത് പ്രണയം നടിച്ച് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവമറിഞ്ഞ സാമൂഹികപ്രവര്‍ത്തകരും നാട്ടുകാരുമാണ് കുട്ടിയെ രക്ഷപ്പെടുത്തി ബാലികാസദനത്തിലേക്കയച്ചത് . ഒളിവില്‍പ്പോയ പ്രതിയെ കന്യാകുമാരിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.















