എറണാകുളം: മോഡൽ അടക്കം ആറംഗ ലഹരി സംഘം പൊലീസ് പിടിയിൽ. എളമക്കരയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്. ഇവരിൽ നിന്നും കൊക്കെയ്ന്‍, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്ത്.
വാരാപ്പുഴ സ്വദേശിയും മോഡലുമായ അല്‍ക്കാ ബോണിയടക്കം ആറുപേരാണ് പൊലീസ് പിടിലായി. പാലക്കാട്, തൃശൂർ സ്വദേശികളാണ് മറ്റ് പ്രതികൾ. ഇവരും മോഡലിംഗിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എളമക്കരയിലെ ലോഡ്ജിലെത്തി പൊലീസ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
പുസ്തകത്തിലെ വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. എവിടെ നിന്നാണ് ലഹരി വസ്തുക്കൾ ലഭിക്കുന്നതെന്ന് ഉൾപ്പെടെയുളള വിവരങ്ങൾ ഇതിൽ നിന്നും വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട വിതരണ ശൃംഖലകളെക്കുറിച്ചുളള സൂചനകളും ലഭിച്ചേക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.















