പത്താം തോൽവിയോടെ ഇന്നലെ മുംബൈ ഇന്ത്യൻസ് സീസൺ അവസാനിപ്പിച്ചിരുന്നു. ലക്നൗവാണ് ഒടുവിലെ മത്സരത്തിൽ മുംബൈയെ അവരുടെ തട്ടകത്തിൽ തന്നെ അടിയറവ് പറയിപ്പിച്ചത്. ഇപ്പോൾ തോൽവിയിൽ പിടിവിട്ട് സ്റ്റേഡിയത്തിൽ ആക്രമണം നടത്തുന്ന ഒരു മുംബൈ ആരാധകന്റെ വീഡിയോയാണ് വൈറലാകുന്നത്.
ലക്നൗവിന്റെ വിജയത്തിന് പിന്നാലെ കൊടി വീശി ആഘോഷിക്കുന്ന ഒരു കുഞ്ഞ് ആരാധകനെയാണ് മുംബൈ ആരാധകനായ യുവാവ് കൈയേറ്റം ചെയ്യുന്നത്. സീറ്റിൽ നിന്ന് എണീറ്റ് പോയ ശേഷം മടങ്ങിയെത്തി തലയ്‌ക്ക് അടിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ ഇടപെടുകയും തർക്കത്തിലേക്ക് കടക്കുകയുമായിരുന്നു.
തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥൻ ഇടപെട്ട് രംഗം ശാന്തമാക്കുന്നതും കാണാം. ലക്നൗ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം മറികടക്കാനാകാതെ മുംബൈ 18 റൺസിന് തോൽക്കുകയായിരുന്നു. 29 പന്തിൽ 75 റൺസടിച്ച നിക്കോളസ് പൂരൻ ആണ് ലക്നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ അർദ്ധ സെഞ്ച്വറി നേടിയ നമൻ ധിറും രോഹിത് ശർമ്മയുമാണ് തിളങ്ങിയത്.
Kalesh b/w a Mumbai Indians Fan and LSG Fan during yesterday IPL Match
pic.twitter.com/rf2Un6ihkI— Ghar Ke Kalesh (@gharkekalesh) May 18, 2024
“>