ന്യൂഡൽഹി: ഭഷ്യവസ്തുക്കളിൽ അമിത അളവിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നുള്ള റിപ്പോർട്ടുകളിൽ കേന്ദ്രത്തിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യക്കും നോട്ടീസയച്ച് സുപ്രീംകോടതി. ഭക്ഷ്യവിളകളിലും ഭക്ഷ്യഉത്പന്നങ്ങളിലും അമിത അളവിൽ രാസകീടനാശിനി കണ്ടെത്തിയതിൽ ആശങ്കയറിയിച്ച് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര കാർഷിക മന്ത്രാലയം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയ്‌ക്കാണ് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.















