ന്യൂഡൽഹി : പാകിസ്താന്റെ ആറ്റംബോബുകളെ ഭയപ്പെടുന്നവരല്ല മോദി സർക്കാരെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഝാൻസിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ ഇവിടെ ഒരു വശത്ത്, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുൽ ബാബയുണ്ട്, മറുവശത്ത്, പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരു പാവപ്പെട്ട ചായവിൽപ്പനക്കാരന്റെ കുടുംബത്തിൽ ജനിച്ച മോദി ജിയുണ്ട്. മോദിജി കഴിഞ്ഞ 23 വർഷമായി അവധിയെടുക്കാതെ അതിർത്തിയിലെ സൈനികർക്കൊപ്പമാണ് ദീപാവലി ചെലവഴിക്കുന്നത്.
പതിറ്റാണ്ടുകളായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും രാമക്ഷേത്ര നിർമ്മാണത്തെ തടസ്സപ്പെടുത്തുകയായിരുന്നു. എന്നാൽ അത് നടപ്പാക്കിയത് മോദിയാണ് . വോട്ട് ബാങ്കിനോടുള്ള അത്യാഗ്രഹം കൊണ്ട് അവരുടെ നേതാക്കളിലൊരാളായ മണിശങ്കർ അയ്യർ പാക് അധീന കശ്മീരിനെ പറ്റി സംസാരിക്കരുതെന്ന് ഞങ്ങളോട് ആവശ്യപ്പെടുന്നിടത്തോളം വളർന്നു. പാകിസ്താനിൽ ആറ്റംബോംബുകളുണ്ടെന്നും, പാക് അധീന കശ്മീരിൽ നമ്മുടെ അവകാശങ്ങൾ ആവശ്യപ്പെടരുതെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ കേട്ടോളൂ ഇത് നരേന്ദ്ര മോദി സർക്കാരാണ് . ഞങ്ങൾ ആറ്റംബോംബുകളെ ഭയപ്പെടുന്നില്ല . പിഒകെ ഇന്ത്യയുടേതാണ്, ഞങ്ങൾ അത് തിരിച്ചെടുക്കും, ”അമിത് ഷാ പറഞ്ഞു.















