ലക്നൗ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻ്വെസ്റ്റിഗേഷനും ആവശ്യമില്ലെന്ന് സമാജ്‍വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സിബിഐഎയും ഇഡിഎയും പൂട്ടുകയാണ് വേണ്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു അഖിലേഷ് യാദവ് ഇക്കാര്യങ്ങൾ പറഞ്ഞത്.
സിബിഐയും ഇഡിയും പൂട്ടുകയാണ്. ഇവിടെ അവരുടെ ആവശ്യമില്ല. അതൊക്കെയും കൈകാര്യം ചെയ്യാൻ ആദായനികുതി വകുപ്പുണ്ട്. എന്തിനാണ് സിബിഐയുടെ ആവശ്യം? അതൊക്കെയും കൈകാര്യം ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളിലും അഴിമതി വിരുദ്ധ വകുപ്പുണ്ട്. നിങ്ങൾക്ക് ആവശ്യമാണെങ്കിൽ അതു വേണം ഉപയോഗിക്കാൻ. നിങ്ങൾക്ക് വഞ്ചിതരായിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയാണ് സമീപിക്കേണ്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഇഡിയെയും സിബിഐഎയും ബിജെപി ദുരുപയോഗം ചെയ്യുകയാണ്. രാഷ്‌ട്രീയ എതിരാളികൾക്കെതിരെ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഡി സഖ്യം അധികാരത്തിൽ വന്നാലും ഈ നിർദ്ദേശം താൻ പറയുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.















