തൂത്തുക്കുടി : ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ച് കയറിയ 7 ശ്രീലങ്കൻ മത്സ്യ തൊഴിലാളികളെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി തീരത്ത് നിന്ന് ശനിയാഴ്‌ച്ചയാണ് ഇവരെ പിടികൂടിയത്.
തൂത്തുക്കുടിയിൽ നിന്ന് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റ് ഗാർഡിന്റെ ‘വൈഭവ്’ എന്ന കപ്പൽ കന്യാകുമാരി കടൽത്തീരത്ത് ശ്രീലങ്കൻ രജിസ്ട്രേഷൻ നമ്പറുകൾ ഉള്ള മത്സ്യബന്ധന ബോട്ട് കണ്ടെത്തുകയായിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡ് കപ്പലിനെ വളഞ്ഞു. കപ്പലിൽ നടത്തിയ പരിശോധനയിൽ ശ്രീലങ്കൻ പൗരത്വമുള്ള ഏഴ് മത്സ്യ തൊഴിലാളികളെ കണ്ടെത്തുകയായിരുന്നു.
ഏഴുപേരെയും അറസ്റ്റ് ചെയ്ത കോസ്റ്റ് ഗാർഡ് കൂടുതൽ അന്വേഷണത്തിനായി ഇവരെ ദാരുവൈക്കുളം കോസ്റ്റ് ഗാർഡ് ഗ്രൂപ്പ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.















