ഭുവനേശ്വർ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഭുവിന്റെ അനുഗ്രഹം എന്നും നമ്മോടൊപ്പം ഉണ്ടാകുമെന്നും പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് അദ്ദേഹം നമ്മെ നയിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രവും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. ക്ഷേത്രപുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
Prayed to Mahaprabhu Jagannath in Puri. May His blessings always remain upon us and guide us to new heights of progress. pic.twitter.com/jom9EBq9Zg
— Narendra Modi (@narendramodi) May 20, 2024
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. കുറച്ച് സമയത്തേക്ക് ഭക്തരുടെ പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളങ്ങളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഒഡീഷയിലെത്തിയത്. തുടർന്ന് പശ്ചിമ ബംഗാളിലേക്ക് തിരിക്കും. ബംഗാളിലെ തംലുക്കിലും ജാർഗ്രാമിലും സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും.















