കോപ്പ അമേരിക്കയ്‌ക്കുള്ള താത്കാലിക ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. 29 അംഗ ടീമിനെ ലയണൽ മെസി നയിക്കും. കോപ്പ അമേരിക്കയ്‌ക്ക് മുന്നോടിയായിട്ടുള്ള ഇക്വഡോർ, ഗ്വാട്ടിമാല ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾക്കടമുള്ള ടീമിനെയടക്കമാണ് പ്രഖ്യാപിച്ചത്. ജൂൺ 9, 14 തീയതികളിലാണ് മത്സരം. കോപ്പാ അമേരിക്കയ്‌ക്ക് മുമ്പ് 29 അംഗ സ്‌ക്വാഡ് 26 ആയി ചുരുക്കും. എയ്ഞ്ചൽ ഡി മരിയ ഉൾപ്പെടെ 2022 ലോകകപ്പ് നേടിയ ടീമിലെ 22 പേരും സാധ്യത ടീമിൽ ഇടംപിടിച്ചു.
പൗലോ ഡിബാല, ജുവാൻ ഫോയ്‌ത്ത്, തിയാഗോ അൽമാഡ എന്നിവർക്ക് ടീമിൽ ഇടംകണ്ടെത്താനായില്ല. ജൂൺ 15ന് മുമ്പ് കോപ്പാ അമേരിക്കയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിക്കും. ജൂൺ 20നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ അർജന്റീന കാനഡയെ നേരിടും.
#SelecciónMayor Nómina de futbolistas convocados para los dos amistosos preliminares que jugará @Argentina ante @LaTri y @fedefut_oficial.
¡Vamos @Argentina! 🩵🤍🩵 pic.twitter.com/42qsdOcwXG
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) May 20, 2024
“>















