കാസര്‍കോട്: ഒൻപതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ക്രൂരമായ കുറ്റകൃത്യത്തിന് ശേഷം സലീം കർണാടകയിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. കേരള-കർണാടക അതിർത്തിയിൽ ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സലീം ഭാര്യയ്‌ക്കൊപ്പം വർഷങ്ങളായി പെൺകുട്ടിയുടെ അയൽപക്കത്താണ് താമസിക്കുന്നത്. കാസർകോട് മേൽപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത സമാനമായ പോക്‌സോ കേസിലും സലീം പ്രതിയാണെന്നാണ് പോലീസിന്റെ വിവരം. കാസർകോട് പോലീസ് മേധാവി പി ബിജോയിയുടെ നേതൃത്വത്തിലുള്ള മൂന്ന് ഡിവൈഎസ്പിമാരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബുധനാഴ്ച പുലർച്ചെ ഉറങ്ങുകയായിരുന്ന കുട്ടിയെ സലീം അരകിലോമീറ്റർ അകലെയുള്ള പറമ്പിലേക്ക് കൊണ്ടുപോയി തട്ടിക്കൊണ്ടു പോകുകയായിരുന്നു.ബലാൽസംഗം ചെയ്ത് ഉപേക്ഷിക്കുന്നതിന് മുമ്പ് പെൺകുട്ടിയുടെ സ്വർണക്കമ്മലും ഇയാൾ മോഷ്ടിച്ചിരുന്നു.
പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണ് കരുതുന്നത്.















