മോഹൻലാലിന് പിറന്നാൾ ആശംസകളുമായി നടി മഞ്ജു വാര്യർ. ലാലേട്ടന് പ്രായമായിട്ടില്ല, ഇനിയും ഞങ്ങളെ ആനന്ദിപ്പിക്കുമെന്നായിരുന്നു മഞ്ജു വാര്യർ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മഞ്ജുവാര്യർ ആശംസ അറിയിച്ചത്. താരത്തിന്റെ പോസ്റ്റിന് നിരവധിപേരാണ് കമന്റുകളുമായി എത്തിയത്.
‘പുഴയ്‌ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക…നിരന്തരം, ഒരുപാട് കാലം! പ്രിയപ്പെട്ട ലാലേട്ടാ പിറന്നാൾ ആശംസകൾ.’-മഞ്ജുവാര്യർ കുറിച്ചു.
മോഹൻലാലിന്റെ 64-ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ ആരാധകരും താരങ്ങളും. കഴിഞ്ഞ ദിവസം മുതൽ സമൂഹമാദ്ധ്യമങ്ങളിൽ പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി, ശോഭന, പൃഥ്വിരാജ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെല്ലാം മോഹൻലാലിന് ആശംസകൾ അറിയിച്ചിട്ടുണ്ടായിരുന്നു.















