ചരിത്ര വിജയം നേടിയ മാളികപ്പുറം സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒന്നിക്കുന്നു. മാളികപ്പുറം സിനിമയ്‌ക്ക് സംഗീത സംവിധാനം ഒരുക്കിയ രഞ്ജിൻ രാജും ഒപ്പമുണ്ട്. അർജുൻ അശോകനാകും ചിത്രത്തിലെ നായകനെന്നും സൂചനകളുണ്ട്. മേയ് 24ന് വൈകിട്ട് 6ന് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കും. അഭിലാഷ് പിള്ളയും വിഷ്ണു ശശിശങ്കറുമാണ് ഇത് സംബന്ധിച്ച വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
വെള്ളം, നദികളില്‍ സുന്ദരി യമുന എന്നീ ചിത്രങ്ങള്‍ക്കുശേഷം മുരളി കുന്നുംപുറത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.
2022 ഡിസംബർ 30-ന് തിയേറ്ററിലെത്തിയ ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. വിഷ്ണു ശശിശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു മാളികപ്പുറം.















