ബോളിവുഡ് താരം കത്രീന കൈഫ് ഗര്‍ഭിണിയോ?. കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടന്‍ യാത്രയില്‍ നിന്നുള്ള ഒരു വീഡിയോയാണ് നടി അമ്മയാകാൻ ഒരുങ്ങുകയാണെന്ന വാർത്തകൾക്ക് പിന്നിൽ. ഇരുവരെയും ചുറ്റിപ്പറ്റിയാണ് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ചകൾ.
ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലൂടെ താരങ്ങള്‍ നടന്നു പോകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോയിൽ വിക്കിയുടെ കൈ പിടിച്ച് കത്രീന നടക്കുന്നതും കാണാം. കത്രീന ഒരു ഓവര്‍ സൈസ്ഡ് ജാക്കറ്റും ധരിച്ചിരിക്കുന്നത് കാണാം. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാതാരിക്കാനാണോ വലിയ ജാക്കറ്റ് ഇട്ട് നടക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ കത്രീനയോ വിക്കി കൗശലോ ഈ അഭ്യൂഹങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു കത്രീനയും വിക്കിയും വിവാഹിതരായത്. ഇത് ആദ്യമായിട്ടല്ല കത്രീനയുടെ ഗർഭധാരണം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഉയരുന്നത്. ഈ വർഷം ആദ്യം ജാംനഗറിൽ നടന്ന ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിന് മുമ്പുള്ള ചടങ്ങില്‍ നിന്നുള്ള ഫോട്ടോകൾക്ക് പിന്നാലെയും ഇത്തരത്തിലെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചിരുന്നു.
The humble Bollywood power couple #KatrinaKaif & #VickyKaushal taking a stroll in Baker Street, London. Vicky is a gentleman clearly, as he holds his hand protectively by her side. This was post bumping into them at the bookstore yesterday. pic.twitter.com/7OUXCVaL9E
— HermanGomes_journo (@Herman_Gomes) May 20, 2024















