മനുഷ്യ സ്നേഹിയും വ്യവസായിയുമായി രത്തൻ ടാറ്റയെ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. കഴിഞ്ഞ ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ എക്സിലൂടെയാണ് സച്ചിൻ പങ്കുവെച്ചത്. ”അവിസ്മരണീയമായ സംഭാഷണം, പുഞ്ചിരിയോടെ മാത്രം ഓർക്കാൻ സാധിക്കുന്ന ദിനം” എന്ന കുറിപ്പൊടെ പങ്കുവെച്ച ഫോട്ടോ അതിവേഗമാണ് വൈറലായത്.
A Memorable Conversation.
Last Sunday was memorable, as I had the opportunity to spend time with Mr. Tata.
We shared stories and insights about our mutual love for automobiles, our commitment to giving back to society, passion for wildlife conservation, and affection for our… pic.twitter.com/a9n1KU1CgC
— Sachin Tendulkar (@sachin_rt) May 21, 2024
” കഴിഞ്ഞ ഞായറാഴ്ച അവിസ്മരണീയമായിരുന്നു, കാരണം ടാറ്റയ്‌ക്കൊപ്പം സമയം ചെലവഴിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഓട്ടോമൊബൈൽ, വന്യജീവി സംരക്ഷണം തുടങ്ങി ഒന്നിലധികം വിഷയങ്ങളിൽ അദ്ദേഹം എന്നോട് സംസാരിച്ചു. വാഹനങ്ങളോടുള്ള ഞങ്ങളുടെ ഇഷ്ടം, സമൂഹിക പ്രതിബദ്ധത, വന്യജീവി സംരക്ഷണത്തോടുള്ള അഭിനിവേശം, പെറ്റ്സിനോടുള്ള സ്നേഹം എന്നിവയെ കുറിച്ചും ഞങ്ങൾ ഒരുപാട് നേരം സംവദിച്ചു. ഇതുപോലുള്ള സംഭാഷണങ്ങൾ വിലമതിക്കാനാവാത്തതാണ്, ഞാൻ എപ്പോഴും പുഞ്ചിരിയോടെ ഓർക്കുന്ന ദിവസമാണിത്,” സച്ചിൻ കുറിച്ചു.
രണ്ട് ഇതിഹാസങ്ങളെ ഒന്നിച്ച് കണ്ട സന്തോഷമാണ് കമന്റ് ബോക്സിൽ നിറയുന്നത്. ഒരു ഫ്രെയിമിൽ രണ്ട് ഇതിഹാസം, ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട 2 പുത്രന്മാർ തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് പോസ്റ്റിന് താഴെ നിറയുന്നത്.