മുംബൈ: മൊത്തം വിപണി മൂല്യം അഞ്ച് ലക്ഷം കോടി ഡോളറെന്ന (5 ട്രില്യൺ) നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ വിപണി. ആറ് മാസത്തിനിടെ വിപണിമൂല്യത്തിന്റെ വർദ്ധന ഒരു ലക്ഷം കോടി ഡോളറാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതിനിടെയാണ് ഈ നേട്ടം.
ഇന്നലെ വ്യാപരത്തിനിടെ ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 414.75 ലക്ഷം കോടി രൂപ കടന്നതോടെയാണ് പുതിയ നേട്ടത്തിലെത്തിയത്. നിഫ്റ്റി, സെൻസെക്സ് സൂചികകൾ അധികം നേട്ടം ഉണ്ടാക്കിയെങ്കിലും ചൊവ്വാഴ്ച മൊത്തം വിപണിമൂല്യത്തിൽ രണ്ട് ലക്ഷം കോടി രൂപയ്‌ക്കടുത്ത് വർദ്ധന രേഖപ്പെടുത്തി.
2023 നവംബർ 29-നാണ് ഇന്ത്യൻ ഓഹരി വിപണിയുടെ മൂല്യം നാല് ലക്ഷം കോടി ഡോളർ പിന്നിട്ടത്. 2024 മേയം 21-ന് ഇത് അഞ്ച് ലക്ഷം കോടി ഡോളറിലെത്തി. ആറ് മാസത്തിനിടെ വിപണിമൂല്യത്തിൽ ഒരു ലക്ഷം കോടി ഡോളറിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിമൂല്യത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. യുഎസ്, ചൈന, ജപ്പാൻ, ഹോംങ്കോഗ് എന്നിവയ്‌ക്ക് ആദ്യ സ്ഥാനങ്ങളിൽ.















