ഗ്ലാസ് പോലെ തിളക്കം; അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ആ രഹസ്യം കണ്ടെത്തി; 135 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന സിറ്റാക്കോസോറസ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

ഗ്ലാസ് പോലെ തിളക്കം; അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ആ രഹസ്യം കണ്ടെത്തി; 135 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന സിറ്റാക്കോസോറസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 12:31 pm IST
FacebookTwitterWhatsAppTelegram

തൂവലുകളുള്ള ചില ദിനോസറുകൾക്ക് ഉരഗങ്ങളെപ്പോലെ ചെതുമ്പൽ ചർമ്മവും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി ശാസ്ത്ര ലോകം. യൂണിവേഴ്‌സിറ്റി കോളജ് കോർക്ക് നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത് തൂവലുകളുള്ള ദിനോസറായ സിറ്റാക്കോസോറസിനും ഉരഗത്തെപ്പോലെയുള്ള ചെതുമ്പൽ ചർമ്മം ഉണ്ടായിരുന്നുവെന്നാണ്. ഇത് ചെതുമ്പലിൽ നിന്ന് തൂവലുകളിലേക്കുള്ള പരിണാമ പരിവർത്തനത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. അയർലണ്ടിലെ പാലിയൻ്റോളജിസ്റ്റുകളാണ് ഈ കണ്ടുപിടിത്തത്തിന്റെ പിന്നിൽ.

1922-ലാണ് സിറ്റാക്കോസോറസിന്റെ ഫോസിൽ ആദ്യം കണ്ടെത്തിയത്. എന്നാൽ പുതിയതായി കണ്ടെത്തിയ ഫോസിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. സിറ്റാക്കോസോറസിന്റെ ചർമ്മം എത്രമാത്രം വിചിത്രമാണെന്ന് വെളിപ്പെടുത്തുന്നതാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ, 135 മുതൽ 120 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകൾ പക്ഷികളായി പരിണമിക്കാൻ തുടങ്ങിയ സമയത്താണ് ഇത് ജീവിച്ചിരുന്നത്. തൂവലുകളാൽ പൊതിഞ്ഞിട്ടില്ലാത്ത സിറ്റാക്കോസോറസിന്റെ ഭാഗങ്ങൾ ആധുനിക ഉരഗങ്ങളുടേതിന് സമാനമായ ചർമ്മം പ്രകടമാക്കുന്നതായി ഈ പഠനം വെളിപ്പെടുത്തി.

സിറ്റാക്കോസോറസിന് അതിന്റെ വാലിൽ മാത്രമേ തൂവലുകൾ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാൽ പുതിയ ഗവേഷണം സൂചിപ്പിക്കുന്നത് ശരീരത്തിലുടനീളം അതിന്റെ ചർമ്മം തൂവലുകളുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ്. ആധുനിക പക്ഷികളുടേത് പോലെ മൃദുവായ ചർമ്മം തൂവലുകളുള്ള ഭാ​ഗങ്ങളായി കാണപ്പെടുന്നു. അതേസമയം കഷണ്ടി സംഭവിച്ചതുപോലുള്ള ഭാ​ഗങ്ങൾ സൂചിപ്പിക്കുന്നത് ആ ഭാ​ഗത്ത് നേരത്തെ തൂവലുകൾ ഉണ്ടായിരുന്നതായും പിന്നീട് ഉരഗത്തിന്റെ തൊലിക്ക് സമാനമായി കട്ടിയുള്ളതായി മാറിയെന്നതുമാണ്.

ഫോസിൽ ചർമ്മം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിഞ്ഞിരുന്നില്ല. അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെയാണ് ഒരു സംഘം ഗവേഷകർ സിറ്റാക്കോസോറസിന്റെ ചർമ്മത്തിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞത്. പിന്നീട് എക്സ്-റേയും ഇൻഫ്രാറെഡ് ലൈറ്റും ഉപയോഗിച്ച് കൂടുതൽ അടുത്ത് കാണുകയും ചർമ്മത്തിന്റെ സംരക്ഷിത സെല്ലുലാർ ഘടനയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. വാസ്തവത്തിൽ ഫോസിൽ ചർമ്മത്തിന്റെ രസതന്ത്രം ആശ്ചര്യപ്പെടുത്തിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് സിലിക്ക കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഗ്ലാസ് പോലെ.

Tags: dinosaurUV LightDinosaur Feather EvolutionPsittacosaurus
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ 8 വരെ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പിഎം ശ്രീ പദ്ധതി,എബിവിപിയുടെ സമര വിജയം; വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്‌ക്ക് വിളിച്ച് വിദ്യാഭ്യാസ മന്ത്രി

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ഡിപ്ലോമ ജയിക്കാൻ അവസരം; മെഴ്സി ചാൻസിൽ സപ്ലി പരീക്ഷയെഴുതാം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies