ഏലൂരിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിന്റെ റിപ്പോർട്ട് തള്ളി മലിനീകരണ നിയന്ത്രണ ബോർഡ്

Published by
Janam Web Desk

പെരുമ്പാവൂർ: ഏലൂരിലെ മത്സ്യക്കുരുതിയിൽ സംസ്ഥാന സർക്കാർ വകുപ്പുകളുടെ ആരോപണ പ്രത്യാരോപണം തുടരുന്നു. ജലസേചന വകുപ്പിന്റെ റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് തള്ളി. ഷട്ടറുകൾ തുറന്നുവിട്ടത് ജലസേചന വകുപ്പിന്റെ വീഴ്ചയാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്.

ജലസേചന വകുപ്പ് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യവസായ വകുപ്പിനെയും, മലിനീകരണ നിയന്ത്രണ ബോർഡിനെയും വിമർശിച്ചിരുന്നു.
ഷട്ടറുകൾ തുറക്കുന്നതിന് മുമ്പ് തന്നെ മത്സ്യങ്ങൾ ചത്തുപൊങ്ങിയെന്നായിരുന്നു ജലസേചന വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, പെരിയാർ മത്സ്യക്കുരുതിയിൽ പ്രാഥമിക റിപ്പോർട്ട്‌ രണ്ട് ദിവസത്തിനകം കളക്ടർക്ക് സമർപ്പിക്കുമെന്ന് സബ് കളക്ടർ കെ മീര അറിയിച്ചു. അന്തിമ റിപ്പോർട്ട് വിശദമായ പഠനത്തിനുശേഷം തയ്യാറാക്കുമെന്നും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ഗുരുതര ആരോപണങ്ങൾ പരിശോധിക്കുമെന്നും സബ് കളക്ടർ പറഞ്ഞു. ഇടയാർ വ്യവസായ മേഖലയിലെ ഫാക്ടറി യൂണിറ്റുകളിലും പരിശോധന നടത്തുമെന്നും മത്സ്യക്കുരുതിയുടെ കാരണം കണ്ടെത്തുന്നതിന് മുൻഗണന നൽകുന്നതെന്നും സബ് കളക്ടർ കൂട്ടിച്ചേർത്തു.

മത്സ്യക്കുരുതിയിൽ കൊച്ചിയിലെ നൂറോളം വരുന്ന കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഭൂരിഭാ​ഗം പേരും ലോണെടുത്താണ് കൃഷി ചെയ്തിരുന്നത്. ‌മത്സ്യങ്ങൾ ചത്തു പൊന്തിയ സാഹചര്യത്തിൽ നിത്യവൃത്തിക്കായി എന്തു ചെയ്യുമെന്നറിയാതെ നട്ടം തിരിയുകയാണ് കർഷകർ.

Share
Leave a Comment