ഒരു ബിജെപിക്കാരിയായിരിക്കുക എന്നതാണ് ഏറ്റവും വലിയ അഭിമാനവും സന്തോഷവും; മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറും; പദ്മജ വേണുഗോപാൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഒരു ബിജെപിക്കാരിയായിരിക്കുക എന്നതാണ് ഏറ്റവും വലിയ അഭിമാനവും സന്തോഷവും; മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറും; പദ്മജ വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 04:17 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ ഭരണതുടർച്ച നേടുമെന്ന് പദ്മജ വേണുഗോപാൽ. ജൂൺ നാലിന് ഫലം വരുമ്പോൾ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ഞാൻ ബിജെപിയിൽ ചേർന്നത്. പാർട്ടി എനിക്ക് എന്തുതരുന്നുവെന്നുള്ളതല്ല, ഒരു ബിജെപിക്കാരിയായി ഇരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ അഭിമാനവും സന്തോഷവുമെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.

ബിജെപി എന്ന പ്രസ്ഥാനത്തെപ്പറ്റി ഓരോ ദിവസവും കൂടുതൽ മതിപ്പാണ് എനിക്കുണ്ടാകുന്നത്. എൻഡിഎ ഭരണത്തിന് കീഴിലാണ് രാജ്യത്ത് ഇത്രയും വികസനങ്ങൾ നടന്നതെന്നും നരേന്ദ്രമോദി എന്ന നേതാവിന്റെ ഭരണ മികവ് അത്രമേൽ വലുതാണെന്നും പദ്മജ പറഞ്ഞു. ഗ്രാമീണ മേഖല മുതൽ ശാസ്ത്ര സാങ്കേതിക രംഗത്ത് വരെ നരേന്ദ്രമോദി ഭരണത്തിൽ പുരോഗതിയുടെ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കോൺഗ്രസുകാർ പറയുന്നത് ജൂൺ 4ന് ബിജെപി അധികാരത്തിൽനിന്ന് പുറത്താകുമെന്നും അതോടെ പത്മജ രാഷ്‌ട്രീയത്തിൽ ഒന്നുമല്ലാതെ ആകും,വഴിയാധാരമാകും എന്നൊക്കെയാണ്. അത്തരക്കാർക്കുള്ള എന്റെ മറുപടി ഞാൻ നിരുപാധികമാണ് ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ നിന്നും എന്തെങ്കിലും പദവി മോഹിച്ചല്ല ഞാൻ ആ പാർട്ടിയിൽ ചേർന്നത്. ഒരു ബിജെപിക്കാരിയായി പ്രവർത്തിക്കാൻ കഴിയുക എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സംതൃപ്തി.

പിന്നെ പറയുന്നത് എന്റെ ഭർത്താവിനെ ഇഡി വേട്ടയാടിയപ്പോൾ ഞാൻ ഇഡിയെ ഭയന്ന് ബിജെപിയിൽ ചേർന്നെന്നാണ്. അവരോട് എനിക്ക് പറയാനുള്ളത് എന്റെ ഭർത്താവ് കൃത്യമായി ഇൻകം ടാക്‌സ് അടയ്‌ക്കുന്നതിന് എല്ലാവർഷവും സർക്കാരിൽ നിന്ന് പ്രശംസാപത്രം ലഭിക്കുന്ന ഒരു ഡോക്ടറാണ്. പിന്നെ എതിരാളികൾ എന്തു പറഞ്ഞാലും അതൊന്നും പദ്മജ വേണുഗോപാപാലിന് ഒരു ചുക്കുമല്ല. ഞാൻ കോൺഗ്രസ് വിട്ടപ്പോൾ കോൺഗ്രസുകാരുടെ അറ്റാക്ക് എനിക്ക് നേരെ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ്  പാർട്ടി വിട്ടത്.

ഞാൻ കെ കരുണാകരന്റെ മകളാണ്. അച്ഛൻ സത്യമല്ലാത്ത ഒരുപാട് വ്യക്തിഹത്യകളെ നേരിട്ട വ്യക്തിയാണ്. രാജ്യദ്രോഹി, ചാരൻ എന്നൊക്കെ പാർട്ടിക്കാരായ കോൺഗ്രസുകാർ അച്ഛനെ വിശേഷിപ്പിച്ചിട്ടുണ്ട് . അച്ഛൻ തളർന്നില്ല. അച്ഛന്റെ അതേ മനക്കരുത്ത് എനിക്കുമുണ്ട്. അതുകൊണ്ട് ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ മാനസികമായി തളർത്തില്ല.

തൃശൂരിൽ ഞാൻ മത്സരിച്ചപ്പോൾ എന്നെ തോൽപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളുടെ പേരിൽ വ്യക്തമായ തെളിവുകൾ സഹിതം പരാതി  നേതൃത്വത്തിന് കൊടുക്കുമ്പോൾ അത് പരിശോധിച്ച് പരാതിക്കാരിയായ എനിക്ക് നീതി വാങ്ങി തരേണ്ടവർ എന്നെ കയ്യൊഴിയുമ്പോൾ, ഞാൻ നൽകിയ പരാതി പരിശോധിച്ച് നീതി നടപ്പാക്കി തരേണ്ടവർ പരാതി നോക്കുക പോലും ചെയ്യാതെ എന്നെ തോൽപ്പിക്കാൻ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പാർട്ടി ശത്രുക്കളുടെ സംരക്ഷകരായി മാറുമ്പോൾ എനിക്ക് മാനസിക ആഘാതം ഉണ്ടാകും. അങ്ങനെയാണ് എന്റെ മനസ്സ് കോൺഗ്രസിൽ നിന്ന് അകന്നത്. കോൺഗ്രസുകാരുടെ രാഷ്‌ട്രീയപരമായ വിമർശനങ്ങൾ അല്ല എനിക്ക് നേരെ ഉണ്ടായത്.

എനിക്ക് നേരെ സംസ്‌കാര ശൂന്യമായ വാചകങ്ങൾ, വ്യക്തിഹത്യകൾ, ഭീഷണികൾ ഒക്കെ കോൺഗ്രസുകാർ  എനിക്കെതിരെ നടത്തി. ഇപ്പോൾ ഞാൻ ബിജെപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുമ്പോൾ വല്ലാത്ത അസഹിഷ്ണുതയാണ് കോൺഗ്രസുകാർ കാണിക്കുന്നത്. അതെന്ത് ന്യായം ?

എന്റെ പാർട്ടിക്കുവേണ്ടി എനിക്ക് പ്രവർത്തിക്കാൻ അവകാശമില്ലേ..? പത്മജയെ കൊണ്ട് കോൺഗ്രസിന് ഒരു പ്രയോജനവുമില്ല, പത്മജ കോൺഗ്രസിന് ഒരു ബാധ്യതയാണ് എന്ന് പറഞ്ഞവരുടെ ഒരു പാർട്ടിയിൽ നിന്ന് വിട്ടുപോയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം.

സഹപ്രവർത്തകരുടെ ഒന്നടങ്കം സ്‌നേഹമാണ് ബിജെപിയിൽ എനിക്ക് ലഭിക്കുന്നത്. കോൺഗ്രസിൽ നിന്നും എനിക്ക് ഇങ്ങനെയൊരു അനുഭവം ലഭിച്ചിട്ടില്ല. അച്ഛന്റെയോ സഹോദരന്റെയോ തുണയില്ലാതെ പദ്മജക്ക് രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കാൻ കഴിയില്ല എന്ന് പറഞ്ഞവരോട്-” ഞാൻ ചേർന്ന ഭാരതീയ ജനതാ പാർട്ടിയിൽ എന്റെ സ്വന്തക്കാർ ആരും സംരക്ഷകരായില്ല.

ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന ഒരുപാട് സാധാരണ കോൺഗ്രസ് പ്രവർത്തകരെ എന്റെ ഭർത്താവ് തന്ന പണം ഉപയോഗിച്ച് ഞാൻ സഹായിച്ചിട്ടുണ്ട്.. അതിൽ ഇപ്പോഴും എനിക്ക് സംതൃപ്തി ഉണ്ട്.

ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ തുടർച്ചയായി പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തി ആ പാർട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നില്ല. ഞാൻ ചേർന്ന ബിജെപി എന്ന രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനത്തെപ്പറ്റി ഓരോ ദിവസം ചെല്ലുമ്പോഴും കൂടുതൽ മതിപ്പാണ് എനിക്കുണ്ടാകുന്നത്. ബിജെപി ഭരണത്തിൽ രാജ്യത്ത് നടന്നതുപോലെ ഇത്രയും വികസന പ്രവർത്തനങ്ങൾ നടന്ന ഒരു ഭരണകാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. നരേന്ദ്രമോദി എന്ന നേതാവിന്റെ ഭരണ മികവ് അത്രമേൽ വലുതാണ്. ഗ്രാമീണ മേഖല മുതൽ ശാസ്ത്ര സാങ്കേതിക രംഗത്ത് വരെ നരേന്ദ്രമോദി ഭരണത്തിൽ പുരോഗതിയുടെ കുതിച്ചുചാട്ടം ആണ് ഉണ്ടായിട്ടുള്ളത്.

ബിജെപി അധികാരത്തിൽ വരില്ല എന്ന് പറയുന്നവരോട്. ബിജെപിയുടെ തുടർച്ചയായ മൂന്നാം സർക്കാർ ആണ് ജൂൺ 4ന് ഉണ്ടാകാൻ പോകുന്നത്. നരേന്ദ്രമോദി തന്നെ ഇന്ത്യയുടെ മൂന്നാമതും പ്രധാനമന്ത്രി ആകും. ബിജെപി എന്ന പ്രസ്ഥാനത്തെ ശരിക്കും പഠിച്ചപ്പോൾ എനിക്ക് ആ പാർട്ടിയെ പറ്റി മുമ്പുണ്ടായിരുന്ന ധാരണകൾ തെറ്റിദ്ധാരണകൾ ആയിരുന്നു എന്ന് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടു.. അതിനെ തുടർന്നാണ് ഞാൻ ആ പാർട്ടിയിൽ ചേർന്നത്. എന്റെ മനസ്സ് 100% വും ബിജെപിക്കൊപ്പം ആണ്. നരേന്ദ്രമോദിയുടെ ഭരണ മികവിൽ ആകൃഷ്ട ആയി ആണ് ഞാൻ ആ പാർട്ടിയിൽ ചേർന്നത്. ബിജെപി എനിക്ക് എന്ത് തരുന്നു എന്നുള്ളത് എന്റെ ചിന്തയേ അല്ല. ഒരു ബിജെപിക്കാരി ആയിരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ അഭിമാനവും സന്തോഷവും.

Tags: Narendra ModiPadmaja VenugopalNDA Government
ShareTweetSendShare

More News from this section

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies