തിരുവനന്തപുരം: വർക്കലയിൽ 14-കാരിയെ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല വെൺകുളം സ്വദേശിനിയായ ശ്രേയയാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെ വെറ്റക്കട ബീച്ചിലാണ് സംഭവമുണ്ടായത്. കൂടെ ഉണ്ടായിരുന്ന കുട്ടിയ്‌ക്കായി തിരച്ചിൽ നടക്കുകയാണ്. കുട്ടി വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയതാണെന്നും അതുകൊണ്ടു തന്നെ ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.
വിദ്യാർത്ഥികൾ കടലിലേക്ക് ഇറങ്ങി പോകുന്നത് നാട്ടുകാരാണ് കണ്ടത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം കരയ്‌ക്ക് അടിഞ്ഞത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.