മുംബൈയിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

Published by
Janam Web Desk

മുംബൈ: വരും ദിവസങ്ങളിലും മുംബൈ നഗരത്തിൽ ചൂടിന് ശമനമുണ്ടാകില്ലെന്ന് കാലാവസ്ഥ വകുപ്പ്. മുംബൈ, താനെ, പാൽഘർ ജില്ലകളിൽ 34 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് മുംബൈയിലെ താപനില 36 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. കുറഞ്ഞ താപനില 28.0 ഡിഗ്രി സെൽഷ്യസായിരുന്നു.

അതേസമയം മുംബൈയിൽ മൺസൂൺ ജൂൺ 10 ന് തന്നെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് വീണ്ടും അറിയിച്ചു.

Share
Leave a Comment