കോട്ടയം : ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം . ഇതിന്റെ ഭാഗമായി കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ‘വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നടക്കും.
രാവിലെ 10ന് വൈക്കം സത്യഗ്രഹ സമര നായകന് ടി.കെ. മാധവന്റെ ചെറുമകന് എന്‍. ഗംഗാധരന് ഭദ്രദീപം തെളിയിക്കും. ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റ് കെ. അണ്ണാമലൈ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
റിട്ട. ജഡ്ജി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷനാകും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് , പ്രഫുല്ല കേത്കര്‍, ഹിന്ദു ഐക്യവേദി വക്താവ് ഇ.എസ്. ബിജു , ഐക്യവേദി വക്താവ് ആര്.വി. ബാബു , സംഘാടക സമിതി ജനറൽ കണ്‍വീനര്‍ എം.വി. ഉണ്ണിക്കൃഷ്ണന് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.