10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ; കസ്റ്റഡിയിലെടുത്തത് ആന്ധ്രാപ്രദേശിൽ നിന്ന്

Published by
Janam Web Desk

കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. 35 കാരനായ കുടക് സ്വദേശി പിഎ സലീമാണ് പിടിയിലായത്. ഇയാളെ ആന്ധ്രാപ്രദേശിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ 15നാണ് കാസർഗോഡ് കാഞ്ഞങ്ങാട് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നത്. കുടക് സ്വദേശിയായ 35 വയസ്സുകാരനാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇയാളെ പിടികൂടുന്നത് പൊലീസിന് അത്ര എളുപ്പമായിരുന്നില്ല. പ്രതി കാലങ്ങളായി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും മറ്റൊരു കാരണമായി. അതുകൊണ്ടുതന്നെ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയിരുന്നു.

പ്രതി വിവാഹം കഴിച്ചിരിക്കുന്നത് കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ ആണ്. ഇയാൾ വീട്ടിലേക്ക് ഭാര്യയെ മറ്റൊരാളുടെ ഫോണിൽ നിന്ന് വിളിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് പ്രതിയുടെ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് ഇയാളെ ആന്ധ്രാ പ്രദേശിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാത്രിയോട് കൂടി പ്രതിയുമായി അന്വേഷണ സംഘം കാഞ്ഞങ്ങാട്ടേക്ക് എത്തുമെന്നാണ് വിവരം. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ഇയാൾ മുൻപും പോക്സോ, പിടിച്ചുപറി കേസുകളിലെ പ്രതിയായിരുന്നുവെന്നാണ് കണ്ടെത്തൽ.

Share
Leave a Comment