നടുറോഡിൽ സിനിമാ മോഡൽ ബൈക്ക് അഭ്യാസവും റൊമാൻസും; വീഡിയോ വൈറലായതിന് പിന്നാലെ കമിതാക്കളെ പിടികൂടി പൊലീസ്

Published by
Janam Web Desk

ജയ്പൂർ: നടുറോഡിൽ ബൈക്ക് അഭ്യാസം ചെയ്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് കമിതാക്കൾ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ട ദേശീയപാതയിലാണ് സംഭവം നടന്നത്. ബൈക്ക് അഭ്യാസം നടത്തുന്ന വീ‍ഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് ഇരുവരെയും പിടികൂടിയത്.

കോട്ട സ്വദേശിയായ മുഹമ്മദ് വസീമും പങ്കാളിയുമാണ് പിടിയിലായത്. ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇരുവരുടെയും ബൈക്കിന് പുറകിലായി സഞ്ചരിച്ചിരുന്ന കാർ യാത്രികരാണ് വീഡിയോ ചിത്രീകരിച്ചത്. തുടർന്ന് അവർ തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവക്കുകയായിരുന്നു. വൈറലായതോടെയാണ് വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ചാണ് പൊലീസ് ഇരുവരെയും പിടികൂടിയത്.

ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ വച്ചുപൊറുപ്പിക്കാൻ സാധിക്കില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Share
Leave a Comment