ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങൾക്ക് തടയിട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര പരിസ്ഥതി മന്ത്രാലയത്തിന് കത്ത് നൽകിയത്.
തമിഴ്നാടിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി ഉടൻ സ്റ്റാലിൻ സർക്കാർ ഉടൻ കേന്ദ്രത്തെ സമീപിക്കും. സുപ്രീം കോടതി ഉത്തരവ് മറികടന്നുള്ളതാണ് കേരളത്തിന്റെ പുതിയ നീക്കമെന്നും ഇതിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാനിരിക്കെയാണ് തമിഴ്നാട് കേന്ദ്രത്തെ സമീപിച്ചത്. കേന്ദ്രാനുമതി ലഭിച്ചാൽ 7 വർഷം കൊണ്ട് മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനാണ് കേരളത്തിന്റെ തീരുമാനം.