കൃഷ്ണ കുമാറിന്റെ മകൾക്ക് വിവാഹം; ഈ വർഷം ഉണ്ടാകുമെന്ന് അമ്മ സിന്ധു കൃഷ്ണ

Published by
Janam Web Desk

സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് മക്കൾക്കും ഭാര്യ സിന്ധു കൃഷ്ണക്കും യൂട്യൂബ് ചാനലുണ്ട്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും നാലുപേരും യൂട്യൂബിലൂടെ പങ്കുവക്കാറുണ്ട്. സിന്ധുകൃഷ്ണ ഒടുവിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് സിന്ധു കൃഷ്ണ നൽകുന്ന മറുപടിയാണ് വീഡിയോ. ഇതിൽ മകൾ ദിയയുടെ വിവാഹത്തെ കുറിച്ചും പറയുന്നുണ്ട്.

തനിക്ക് ഏറ്റവും കൂടുതൽ വന്ന ചോദ്യം ഓസിയുടെ കല്യാണത്തെ കുറിച്ചാണെന്ന് സിന്ധു വീഡിയോയിൽ പറയുന്നത്. സെപ്റ്റംബറിലാണ് ഓസിയുടെ കല്യാണം. അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയുള്ള എന്റെ ഏതെങ്കിലും വ്ലോ​ഗിൽ ഉൾപ്പെടുത്താം. അല്ലെങ്കിൽ ഓസി തന്നെ അവളുടെ വ്ലോ​ഗിലൂടെ പറയും. എവിടെ വച്ചായിരിക്കും വിവാഹം എങ്ങനെ ആണെന്നൊക്കെ കുറച്ചും കൂടി വ്യക്തത വന്നതിന് ശേഷം ഞാൻ നിങ്ങളോട് പറയാമെന്നാണ് സിന്ധു വീഡിയോയിൽ പറഞ്ഞത്.

താൻ പ്രണയത്തിലാണെന്ന കാര്യം അടുത്തിടെയാണ് ആരാധകരുമായി ദിയ പങ്കുവച്ചത്. ഐടി പ്രഫഷണലായ അശ്വിൻ ​ഗണേഷാണ് ദിയയുടെ പ്രതിശ്രുത വരൻ. ഇരുവരും യാത്രകൾ ചെയ്യുന്നതിന്റെ വീഡിയോ ദിയ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. തിരുവനന്തപുരം സ്വദേശിയായ അശ്വിന്റെ യഥാർത്ഥ സ്ഥലം തമിഴ്നാടാണ്. ഓസി എന്ന് വിളിക്കുന്ന ദിയ, കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ്.

Share
Leave a Comment