കണക്കിൽ കൃത്രിമമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; അഞ്ച് ഘട്ടത്തിലെയും വോട്ടിംഗ് ശതമാനത്തിന്റെ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണക്കിൽ കൃത്രിമമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; അഞ്ച് ഘട്ടത്തിലെയും വോട്ടിംഗ് ശതമാനത്തിന്റെ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 09:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വോട്ടിംഗ് ശതമാനത്തിൽ കൃത്രിമം കാണിക്കുന്നുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായ അഞ്ച് ഘട്ടങ്ങളുടെയും വോട്ടിംഗ് ശതമാനവും വോട്ടർമാരുടെ എണ്ണവും ഉൾപ്പെടെ പുറത്തുവിട്ട ശേഷമായിരുന്നു കമ്മീഷന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുളളതാണ് ഇത്തരം പ്രചാരണങ്ങളെന്നും കമ്മീഷൻ വിശദമാക്കി. കണക്ക് അനുസരിച്ച് ഒന്നാം ഘട്ടത്തിൽ 66.14 ശതമാനമാണ് പോളിംഗ്. 102 മണ്ഡലങ്ങളിലാണ് അന്ന് വോട്ടെടുപ്പ് നടന്നത്. കേരളം ഉൾപ്പെടെ 88 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന രണ്ടാം ഘട്ടത്തിൽ 66.71 ശതമാനമാണ് പോളിംഗ്. 93 മണ്ഡലങ്ങളിൽ വിധിയെഴുതിയ മൂന്നാം ഘട്ടത്തിൽ 65.68 ശതമാനവും 96 മണ്ഡലങ്ങളിൽ വിധിയെഴുതിയ നാലാം ഘട്ടത്തിൽ 69.16 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 49 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന അഞ്ചാം ഘട്ടത്തിൽ 62.20 ശതമാനവുമാണ് പോളിംഗ്.

ഓരോ പോളിംഗ് ബൂത്തിലും രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് ശതമാനവും വോട്ടെടുപ്പ് പൂർത്തിയായി 48 മണിക്കൂറിനുളളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം ഉൾപ്പെടെ സമാഹരിക്കുന്നത് കഠിനമേറിയതും സുതാര്യവും കൂട്ടായ പ്രവൃത്തിയുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.

പോളിംഗ് ശതമാനം പരസ്യപ്പെടുത്താൻ വൈകിയെന്ന ആരോപണം കമ്മീഷൻ നേരത്തെ നിഷേധിച്ചിരുന്നു. വോട്ടർ ടേൺഔട്ട് ആപ്പിലൂടെ ഈ വിവരം വോട്ടെടുപ്പ് കഴിഞ്ഞാൽ രണ്ട് മണിക്കൂർ കൂടുമ്പോൾ പുറത്തുവിടുന്നുണ്ടെന്നും വോട്ടെടുപ്പ് പൂർത്തിയായാൽ കണക്കുകൾ അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

Tags: Election 2024ECIവോട്ടിംഗ്തെരഞ്ഞെടുപ്പ് കമ്മീഷൻ
ShareTweetSendShare

More News from this section

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

ബോളിവുഡ്  നടി മധു മൽഹോത്ര അന്തരിച്ചു

Latest News

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies